കേരളം

kerala

ETV Bharat / state

Demonstration Of Maoist Group In Wayanad : വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സംഘമെത്തി ; സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ത്തു

Maoist Group Including 5 People : കഴിഞ്ഞ ദിവസങ്ങളിൽ കമ്പമല കെഎഫ്‌ഡിസി ഓഫീസ് തകർത്ത മാവോവാദി മൊയ്‌ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നാണ് സൂചന

maoist group  demonstration of maoist group  maoist in wayanad  maoist protest  maiost destroyed cameras  വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ്  മാവോയിസ്‌റ്റ് സംഘമെത്തി  സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്തു  അഞ്ചംഗ മാവോയിസ്‌റ്റ് സംഘം  മാവോവാദി മൊയ്‌ദീന്‍
Demonstration Of Maoist Group In Wayanad

By ETV Bharat Kerala Team

Published : Oct 4, 2023, 11:05 PM IST

മാവോയിസ്‌റ്റ് സംഘത്തെ കണ്ട ദൃക്‌സാക്ഷി

വയനാട് : തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റ് (Maoist In Kambamala) സംഘമെത്തി. കഴിഞ്ഞ ദിവസങ്ങളിൽ കമ്പമല കെഎഫ്‌ഡിസി ഓഫീസ് തകർത്ത മാവോവാദി മൊയ്‌ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നാണ് സൂചന. കമ്പമല എസ്‌റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന എസ്‌റ്റേറ്റ് പാടിക്ക് സമീപമാണ് അൽപം മുമ്പ് ഇവർ വന്നതെന്നും സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ അടിച്ചുതകർത്തുവെന്നുമാണ് പ്രാഥമിക വിവരം (Demonstration Of Maoist Group In Wayanad).

തലപ്പുഴ കമ്പമലയിലെ കെഎഫ്‌ഡിസി ഓഫീസ് കടന്നാക്രമണത്തെ ന്യായീകരിച്ചിരിക്കുകയാണ് മാവോയിസ്‌റ്റുകള്‍. ക്യാൻസർ മരണങ്ങൾ (Cancer death) മാനേജ്മെന്‍റിന്‍റെ കൂട്ടക്കൊലയാണെന്നും, തൊഴിലാളികൾ ആസ്ബസ്റ്റോസ് ഷീറ്റിന് (Asbestos sheet) താഴെ ക്യാൻസർ രോഗികളായി മരിക്കുമ്പോൾ തോട്ടം അധികാരികളെ മണിമാളികകളിൽ അന്തിയുറങ്ങാൻ അനുവദിക്കില്ലെന്നും ലഘുലേഖയിലൂടെ മാവോയിസ്‌റ്റുകള്‍ പറയുന്നു. ക്യാൻസർ വിതയ്ക്കുന്ന പാടികളല്ല, വാസയോഗ്യമായ വീടുകളാണ് തൊഴിലാളികൾക്കാവശ്യമെന്നും ഇന്ന് വൈകീട്ട് ആറ് മണിയോടെ കമ്പമലയിലെത്തിയ മാവോയിസ്‌റ്റുകള്‍ പ്രദേശവാസികളായ തൊഴിലാളികളിൽ ചിലർക്ക് വിതരണം ചെയ്‌ത ലഘുലേഖയിലൂടെ വ്യക്തമാക്കുന്നു.

മാവോയിസ്‌റ്റ് സംഘം നല്‍കിയ ലഘുലേഖ

കമ്പമലയിൽ രണ്ട് തവണ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടായ പശ്ചാത്തലത്തിൽ ഇവര്‍ക്കായി തണ്ടർബോൾട്ടും പൊലീസും അരിച്ച് പെറുക്കി തിരച്ചിൽ നടത്തുന്നതിനിടെയാണ് അഞ്ചംഗ സംഘം ഇന്ന് വീണ്ടും എത്തിയത്. പൊലീസിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് സംഭവത്തെ അതീവ ഗൗരവമായി കാണുകയും തിരച്ചിൽ ഊർജ്ജിതമാക്കി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു.സ്ഥിതി ഗതികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജില്ലയിലെ ഡിവൈഎസ്‌പിമാരുടെയും എസ്എച്ച്ഒമാരുടെയും യോഗം വിളിച്ച് ചേർത്തിരുന്നു.

തണ്ടർബോൾട്ടിന് പുറമെ,സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ, ആംഡ് റിസർവ് പൊലീസ് എന്നിവയുടെ യൂണിറ്റുകളും ജില്ലയിലെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആൻ്റി ടെററിസ്‌റ്റ് സ്ക്വാഡ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ലോക്കൽ പൊലീസിൻ്റെ നേതൃത്വത്തിൽ സായുധ പൊലീസ് സംഘവും തവിഞ്ഞാലിൽ 24 മണിക്കൂർ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാടിന്‍റെ അന്വേഷണ വിഭാഗമായ ക്യു ബ്രാഞ്ചും ജില്ലയിലെത്തി രഹസ്യമായി വിവരങ്ങൾ ശേഖരിക്കുന്നതായും സൂചനയുണ്ട്.

ഒരു മാസം മുമ്പ് പഞ്ചാരക്കൊല്ലിയിലെ ഒരു വീട്ടിൽ മാവോയിസ്‌റ്റ് സംഘം തമ്പടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാവോയിസ്‌റ്റ് സംഘവുമായി ഏത് നിമിഷവും നേർക്കുനേർ ഏറ്റുമുട്ടലുണ്ടാകാനിടയുള്ള സാഹചര്യത്തിൽ കരുതലയോടെയാണ് പൊലീസിൻ്റെ നീക്കം.

ABOUT THE AUTHOR

...view details