വയനാട്:ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം. സി.പിഎം ജില്ലാസെക്രട്ടറിയുടെ മകനുൾപ്പടെയുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇയാളെ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ ഷാജി വൈത്തിരി ആശുപത്രിയിൽ ചികിത്സയിലാണ്.
സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിനെ മർദ്ദിച്ചതായി ആരോപണം - latest news updates in crime
ഭാര്യയുടെ ദുരൂഹമരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിക്കാരന് മർദ്ദനമേറ്റത്
ഭാര്യയുടെ ദുരൂഹമരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതിക്കാരനായ ഷാജിക്ക് മർദ്ദനമേറ്റത്. ജോലി ചെയ്യുന്ന ബസ്സ് തടഞ്ഞ് നിർത്തി ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് ഷാജി ആരോപിക്കുന്നത്. അതേ സമയം വൈത്തിരി പഞ്ചായത്ത് അംഗമായ എൽസി ജോർജിനെ അസഭ്യം പറഞ്ഞതിനാണ് ഷാജിക്ക് മർദ്ദനമേറ്റതെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.