കേരളം

kerala

ETV Bharat / state

സ്വാഭാവിക വനം വെട്ടി മാറ്റി തേക്ക് നടാന്‍ നീക്കം; തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മന്ത്രി - Minister K Raju

സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

മന്ത്രി കെ രാജു

By

Published : Oct 5, 2019, 7:54 AM IST

Updated : Oct 5, 2019, 8:28 AM IST

വയനാട്: മാനന്തവാടിയിൽ 97 ഏക്കർ സ്വാഭാവിക വനം വെട്ടി മാറ്റി തേക്കിൻതൈ നടുന്ന കാര്യത്തിൽ വിദഗ്‌ധ പഠനത്തിനുശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് വനംമന്ത്രി കെ.രാജു. വർക്കിങ് പ്ലാൻ അനുസരിച്ച് വനം വെട്ടിമാറ്റാൻ നോർത്ത് സർക്കിൾ സിസിഎഫ് ഉത്തരവിട്ടിരുന്നു. മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും ഉൾപ്പെടുന്ന കാടാണ് വനംവകുപ്പ് വർക്കിങ് പ്ലാൻ അനുസരിച്ച് മുറിച്ചുമാറ്റാൻ ഒരുങ്ങുന്നത്. 1958ൽ വനംവകുപ്പ് ഇവിടെ തേക്ക് പ്ലാന്‍റേഷൻ തുടങ്ങിയിരുന്നെങ്കിലും പരാജയപ്പെട്ടു. വനം വകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

സ്വാഭാവിക വനം വെട്ടി മാറ്റി തേക്ക് നടാന്‍ നീക്കം; തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മന്ത്രി
Last Updated : Oct 5, 2019, 8:28 AM IST

ABOUT THE AUTHOR

...view details