വയനാട്: വയനാട് കമ്പളക്കാട് നെൽവയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തു എന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.
SHOT DEAD IN WAYANAD: വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ - കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം
വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
![SHOT DEAD IN WAYANAD: വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ SHOT DEAD IN WAYANAD DEFENDANTS ARRESTED IN WAYANAD SHOOTING CASE വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച കേസ് വയനാട്ടിൽ യുവാവിനെ വെടിവെച്ച് കൊന്ന പ്രതി പിടിയിൽ കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം SHOT DEAD IN KAMBALAKKADU](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13802856-thumbnail-3x2-wayanad.jpg)
SHOT DEAD IN WAYANAD: വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
READ MORE: Shot dead in Wayanad: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; ബന്ധുവിന് പരിക്ക്
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വയലിൽ പന്നിയെ ഓടിക്കാൻ പോയതായിരുന്നു ജയൻ. ജയന്‍റെ കഴുത്തിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.