വയനാട്:കേരളത്തിലേക്ക് വയനാട്ടിലൂടെ ലഹരി കടത്തുന്നതിന്‍റെ സ്വഭാവം മാറുന്നു. ഒറ്റത്തവണ കൂടുതൽ അളവിൽ ലഹരി വസ്തുക്കൾ കടത്തുന്ന രീതിയാണ് കൊവിഡ് വ്യാപനത്തിനു ശേഷം ലഹരി കടത്ത് സംഘങ്ങൾ പരീക്ഷിക്കുന്നത്.
കടത്ത് കുറഞ്ഞു, പക്ഷേ അളവ് കൂടി: ലഹരി കടത്തിന്‍റെ സ്വഭാവം മാറുന്നു - ലഹരി കടത്ത്
എക്സൈസ് വകുപ്പിന്‍റെ കണക്കുകളനുസരിച്ച് 2019 ജനുവരി മുതൽ ജൂലൈ വരെ 273 ലഹരിക്കടത്ത് കേസുകളാണ് വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2020ൽ ഇതേകാലയളവിൽ കേസുകളുടെ എണ്ണം കുറഞ്ഞ് 136 ആയി.
എക്സൈസ് വകുപ്പിന്‍റെ കണക്കുകളനുസരിച്ച് 2019 ജനുവരി മുതൽ ജൂലൈ വരെ 273 ലഹരിക്കടത്ത് കേസുകളാണ് വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2020ൽ ഇതേകാലയളവിൽ കേസുകളുടെ എണ്ണം കുറഞ്ഞ് 136 ആയി. കൊവിഡ് വ്യാപനത്തിനുശേഷം കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2020 ജനുവരിയിൽ 43ഉം, ഫെബ്രുവരിയിൽ 35ഉം, മാർച്ചിൽ 29ഉം, ഏപ്രിലിൽ 11ഉം, മെയിൽ അഞ്ചും ജൂണിൽ നാലും ജൂലൈയിൽ എട്ടും ഓഗസ്റ്റിൽ ഇതുവരെ എട്ടും ലഹരിക്കടത്ത് കേസുകളാണ് വയനാട്ടിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ കടത്തുന്ന ലഹരിവസ്തുക്കളുടെ അളവിൽ വ്യത്യാസം ഉണ്ടായിട്ടില്ല എന്ന് എക്സൈസ് അധികൃതർ പറയുന്നു.
അബ്‌കാരി കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ വ്യത്യാസം ഇക്കൊല്ലം ഉണ്ടായിട്ടില്ല. 378 അബ്‌കാരി കേസുകൾ ആണ് 2019 ജനുവരി മുതൽ ജൂലൈ വരെ രജിസ്റ്റർ ചെയ്തത്. 367 കേസുകൾ ഇക്കൊല്ലം ജൂലൈ വരെ രജിസ്റ്റർ ചെയ്തു. അതേസമയം രജിസ്റ്റർ ചെയ്ത കേസുകളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും കൊവിഡ് വ്യാപനത്തിനു മുൻപും വിദേശ മദ്യം കടത്തുന്നതും സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ആയിരുന്നു കൂടുതൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം മദ്യം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്.