വയനാട് : സന്യാസ സഭയിൽ നിന്ന് പുറത്താക്കിയ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ വയനാട്ടിൽ പറഞ്ഞു. തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും സഭയിൽ നിന്നും കഴിഞ്ഞ രണ്ടുമാസമായി കടുത്ത മാനസിക പീഡനമാണ് നേരിടുന്നതെന്നും സഭ ഭക്ഷണം പോലും നൽകാതെ ബുദ്ധിമുട്ടിച്ചുവെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സഭ നിലപാടുകൾ തിരുത്തും എന്നായിരുന്നു പ്രതീക്ഷ. സഭയ്ക്ക് വേണ്ടി എല്ലാം ത്യജിച്ച താൻ ഉടനെ എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ല. സഭയിൽ നിന്ന് ഇത്ര പെട്ടെന്ന് തീരുമാനം വരും എന്ന് പ്രതീക്ഷിച്ചില്ല എന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
സഭ പുറത്താക്കി: നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ - സിസ്റ്റർ ലൂസി കളപ്പുരക്കൽ
സഭ നിലപാടുകൾ തിരുത്തും എന്നായിരുന്നു പ്രതീക്ഷ. സഭയ്ക്ക് വേണ്ടി എല്ലാം ത്യജിച്ച താൻ ഉടനെ എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ല. സഭയിൽ നിന്ന് ഇത്ര പെട്ടെന്ന് തീരുമാനം വരും എന്ന് പ്രതീക്ഷിച്ചില്ല എന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി
സഭ പുറത്താക്കിയ തീരുമാനം : നിയമപരമായി മുന്നോട്ടുപോകുമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ
ഫ്രാൻസിസ്‌കൻ ക്ലാരിസ് സന്യാസസമൂഹം ആണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. പത്ത് ദിവസത്തിനകം സഭയിൽ നിന്ന് പുറത്തു പോകണം എന്നാണ് കത്തിലുള്ളത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് നടപടി.
Last Updated : Aug 7, 2019, 2:54 PM IST