വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു - വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
വയനാട്: വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം കാഞ്ഞായി ഇബ്രാഹിമിൻ്റെ ഭാര്യയാണ് സഫിയ. ഇവർക്ക് നേരത്തെ കൊവിഡ് ഉണ്ടായിരുന്നില്ല. കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സക്കെത്തിയപ്പോൾ സഫിയയും ഭർത്താവും ചികിത്സക്കായി എത്തിയിരുന്നു. പിന്നീട് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭർത്താവ് രോഗ മുക്തനായി. സഫിയ ചികിത്സയിലായിരുന്നു. മക്കൾ: സറീന, സാജിദ, സമീർ, സബിത, സൽസബീല്‍. മരുമക്കൾ: പി.എ ഗഫൂർ, കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്.
TAGGED:
latest wayanad