കേരളം

kerala

ETV Bharat / state

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വൻ തിരക്ക് - covid 19

ഔദ്യോഗിക പാസ് ഉള്ളവരെ മാത്രമേ ഇപ്പോൾ സംസ്ഥാനത്തേക്ക് കടത്തി വിടുന്നുള്ളൂ. പാസില്ലാത്തവരും ചെക്ക്‌പോസ്റ്റില്‍ എത്തുന്നതാണ് തിരക്ക് കൂടാൻ കാരണം.

വയനാട്ടിലെ മുത്തങ്ങ ചെക്പോസ്റ്റിൽ വൻ തിരക്ക്  latest wayanad  covid 19  check post
വയനാട്ടിലെ മുത്തങ്ങ ചെക്പോസ്റ്റിൽ വൻ തിരക്ക്

By

Published : May 9, 2020, 12:23 PM IST

വയനാട്: ഇന്നലെ രാത്രി മുതൽ തന്നെ ചെക്പോസ്റ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് പേരാണ് ചെക്പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്. ഔദ്യോഗിക പാസ് ഉള്ളവരെ മാത്രമേ ഇപ്പോൾ സംസ്ഥാനത്തേക്ക് കടത്തി വിടുന്നുള്ളൂ. പാസില്ലാത്തവരും ചെക്ക്‌പോസ്റ്റില്‍ എത്തുന്നതാണ് തിരക്ക് കൂടാൻ കാരണം. എന്നാൽ ഗർഭിണികൾ, രോഗികൾ, മരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു വരുന്നവർ എന്നിവർക്ക് എമർജൻസി പാസ് നൽകുന്നുണ്ട്. ചെക്ക്‌പോസ്റ്റില്‍ തയ്യാറാക്കിയിട്ടുള്ള താൽക്കാലിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനക്കു ശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. പാസ് ഇല്ലാത്തവരെ മൂലഹള്ള ചെക്ക്‌പോസ്റ്റില്‍ തന്നെ തടയുമെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details