കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, 14 ന് ഹാജരാകാൻ നോട്ടിസ് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്

Crime Branch Notice To K Surendran: ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് പണം നൽകിയെന്ന കേസിലാണ് നടപടി

Crime Branch Notice To K Surendran  K Surendran On Election Bribe Case  Manjeshwar Election Bribe Case  BJP Leader K Surendran Got Crime Branch Notice  What is Election Bribe Case  തെരഞ്ഞെടുപ്പ് കോഴക്കേസ്  കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും  കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ച് നോട്ടിസ്  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  എന്താണ് തെരഞ്ഞെടുപ്പ് കോഴക്കേസ്
Crime Branch Notice To K Surendran On Election Bribe Case

By ETV Bharat Kerala Team

Published : Nov 4, 2023, 10:17 PM IST

വയനാട്: തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതുപ്രകാരം ഈ മാസം 14ന് രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. വയനാട് എസ്‌പി ഓഫിസിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് പണം നൽകിയെന്ന കേസിലാണ് നടപടി (BJP Leader K Surendran Got Crime Branch Notice On Election Bribe Case).

Also Read: Manjeshwar Election Bribe: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രൻ ഉൾപ്പടെ മുഴുവൻ പ്രതികൾക്കും ജാമ്യം

മുമ്പും ചോദ്യം ചെയ്യല്‍:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച്‌ സംഘം മുമ്പ് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കോഴ ആരോപണം സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ആരോപണം ഉന്നയിച്ച സുന്ദരയെ അറിയില്ലെന്നും സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കാസർകോട് ഗസ്റ്റ്ഹൗസിൽ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്ന് ചോദ്യം ചെയ്യല്‍ നടന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർഥിക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു ഈ കേസ്. മഞ്ചേശ്വരത്ത്‌ മത്സരിച്ച സുരേന്ദ്രന്‍റെ പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തുവെന്ന്‌ സുന്ദര വെളിപ്പെടുത്തിയിരുന്നു. മാർച്ച്‌ 21ന്‌ രാവിലെ സ്വർഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ സുന്ദരയെ നിർബന്ധിച്ച്‌ കൂട്ടികൊണ്ടുപോകുകയും, പൈവളിഗെ ജോഡ്‌ക്കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസിൽ തടങ്കലിൽ വച്ച്‌ പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പത്രിക പിൻവലിക്കാനായി ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട്‌ ഫോണും നൽകിയെന്നും സുന്ദരയുടെ പരാതിയിലും അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details