കേരളം

kerala

ETV Bharat / state

വയനാട് സിപിഐ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ബാനറും; പൊലീസ് അന്വേഷണം ആരംഭിച്ചു - തൊണ്ടര്‍നാട് പൊലീസ്

ആദിവാസികളോട് ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനും വേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടാണ് സിപിഐ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും ബാനറും കണ്ടെത്തിയത്.

Posters and banner in the name of CPI Maoists  CPI Maoists Posters and banners in Wayanad  വയനാട് സിപിഐ മാവോയിസ്റ്റ് പോസ്റ്റർ  തൊണ്ടര്‍നാട് മാവോയിസ്റ്റ് പോസ്റ്റർ  Thondernad CPI Maoists Posters  സിപിഐ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ബാനറും  തൊണ്ടര്‍നാട് പൊലീസ്  സിപിഐ മാവോയിസ്റ്റുകളുടെ പേരില്‍
വയനാട് സിപിഐ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ബാനറും; പൊലീസ് അന്വേഷണം ആരംഭിച്ചു

By

Published : Sep 24, 2022, 12:32 PM IST

Updated : Sep 24, 2022, 12:46 PM IST

വയനാട്:തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞോം ടൗണില്‍ സിപിഐ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ച പോസ്റ്ററുകളും ബാനറും കണ്ടെത്തി. ഇന്ന് (24.09.2022) രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും കടയുടെ ഭിത്തിയിലും മറ്റും പോസ്റ്ററുകള്‍ പതിച്ചത് കണ്ടെത്തിയത്.

സിപിഐ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ബാനറും

ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട് ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനും വേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടാണ് മാവോയിസ്റ്റിന്‍റെ പേരില്‍ ബാനറുള്ളത്.

സര്‍ക്കാരിനെതിരെ പോരാടാൻ ആദിവാസികളോട് ആഹ്വാനം

കൂടാതെ കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനും നഷ്‌ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെതിരെ ചെറുത്ത് നില്‍ക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ചു
Last Updated : Sep 24, 2022, 12:46 PM IST

ABOUT THE AUTHOR

...view details