വയനാട്ടില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 214 പേര്‍ക്ക് രോഗമുക്തി - ചികിത്സ
നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
![വയനാട്ടില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 214 പേര്‍ക്ക് രോഗമുക്തി Covid wayanad വയനാട് ജില്ല കോവിഡ് സമ്പര്‍ക്ക ഉറവിടം രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സ ഇതര സംസ്ഥാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10085454-33-10085454-1609509426720.jpg)
വയനാട്: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,097 ആയി. ജില്ലയിൽ 14,680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരിച്ചു. നിലവില്‍ 2,315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.