കേരളം

kerala

ETV Bharat / state

വയനാട്ടിൽ കൊവിഡ് രൂക്ഷം; ആദിവാസി കോളനികളിൽ ഉൾപ്പെടെ ക്ലസ്റ്ററുകൾ - വയനാട്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.

covid spreads rapidly in Wayanad  വയനാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു  ആദിവാസി കോളനികളിൽ ഉൾപ്പെടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു  ആദിവാസി കോളനികൾ  വയനാട്  വയനാട് വാർത്തകൾ
വയനാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

By

Published : Apr 27, 2021, 9:26 PM IST

വയനാട്: വയനാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു ആദിവാസി കോളനികളിൽ ഉൾപ്പെടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പുൽപ്പളളി അച്ചനെല്ലി കോളനി, മുട്ടിൽ ആവി ലാട്ടു കോളനി, കടവയൽ കോളനി, മേപ്പാടി അണക്കാട് കോളനി, കണിയാമ്പറ്റ പടവയൽ കോളനി എന്നിവിടങ്ങളിലാണ് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുള്ളത്. മറ്റ് രണ്ട് കോളനികളിൽ ക്ലസ്റ്റർ രൂപപ്പെട്ടുവരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 968 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

വയനാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവയനാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

കൂടുതൽ വായനയ്ക്ക്:വയനാട്ടിൽ കൊവിഡ് രൂക്ഷം;സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം രോഗബാധ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മാസം 30 വരെ അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകി. ഡ്രൈവിംഗ് ടെസ്റ്റുകൾക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details