വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൊവിഡ് - വയനാട് ജില്ലയില്‍ കൊവിഡ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15,140 ആയി
![വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൊവിഡ് Covid Covid for 202 people in Wayanad district വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൊവിഡ് വയനാട് ജില്ലയില്‍ കൊവിഡ് Covid in Wayanad district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9971508-682-9971508-1608647780579.jpg)
വയനാട്
വയനാട്: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15,140 ആയി. 12,809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2,239 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,449 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.