പൂനെയില്‍ വയനാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - latest wayanad
പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്‍റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്.

പൂനെയില്‍ വയനാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
വയനാട്: മഹാരാഷ്ട്രയിലെ പൂനെയിൽ കൊവിഡ് ബാധിച്ച് വയനാട് കണിയാരം പാലാകുളിയിലെ യുവാവ് മരിച്ചു. പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്‍റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്. കുടുംബസമേതം പൂനെയിൽ താമസിച്ചു വരികയായിരുന്നു. സംസ്ക്കാരം പൂനെയിൽ തന്നെ നടത്തുമെന്നാണ് ബന്ധുകളിൽ നിന്നും ലഭിക്കുന്ന വിവരം. ഭാര്യ- സന്ധ്യ. മകൻ -നന്ദകിഷൻ അമ്മ- കാർത്യായനി, അച്ഛൻ- ബാലസുബ്രഹ്മണ്യൻ.