വയനാട്: ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തരായി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
വയനാട്ടില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
105 പേര്‍ രോഗമുക്തരായി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2880 ആയി. 2196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി-20, കണിയാമ്പറ്റ-16, മീനങ്ങാടി-10, ബത്തേരി-8, പനമരം -6, എടവക, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ അഞ്ച് പേര്‍ വീതം, വെള്ളമുണ്ട, കല്‍പ്പറ്റ നാലുപേര്‍ വീതം, മാനന്തവാടി-മൂന്ന്, നെന്മേനി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, തിരുനെല്ലി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, നടവയല്‍ സ്വദേശികളായ ഓരോരുത്തരും നാല് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായയത്.
സെപ്റ്റംബര്‍ 21 ന് കര്‍ണാടകയില്‍ നിന്നും വന്ന പനമരം സ്വദേശികളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 14ന് കൊല്‍ക്കത്തയില്‍ നിന്നും വന്ന മേപ്പാടി സ്വദേശി, സപ്തംബര്‍ 23ന് ബെംഗളൂരുവില്‍ നിന്നും വന്ന വെങ്ങപ്പള്ളി സ്വദേശി, സെപ്തംബര്‍ 19ന് രാജസ്ഥാനില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, സെപ്റ്റംബര്‍ 15 ന് മുംബൈയില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി, ബെംഗളൂരുവില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയത്.