വയനാട്ടിൽ 12 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്
10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേര്‍ രോഗമുക്തി നേടി.
![വയനാട്ടിൽ 12 പേർക്ക് കൂടി കൊവിഡ് covid cases wayanad വയനാട് കൊവിഡ് കൊവിഡ് വയനാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8396462-thumbnail-3x2-wayanad.jpg)
കൊവിഡ്
വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ 12 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി.