വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്
വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍ക്കും ചെന്നൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്: ജില്ലയില്‍ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 15ന് ചെന്നൈയിൽ നിന്നും വന്ന തമിഴ്‌നാട് നീലഗിരി സ്വദേശിയായ 31കാരൻ, ജൂൺ അഞ്ചിന് കുവൈറ്റിൽ നിന്നും വന്ന അമ്പലവയൽ സ്വദേശിയായ 53കാരൻ, ജൂൺ 15ന് അബുദാബിയിൽ നിന്നും വന്ന് എടക്കലിൽ ക്വാറൻ്റൈനിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ 53കാരൻ, ജൂൺ 13ന് കുവൈറ്റിൽ നിന്നും വന്ന ചുള്ളിയോട് സ്വദേശിയായ 24കാരൻ, ജൂൺ 19ന് സൗദിയിൽ നിന്നും വന്ന വെള്ളമുണ്ട സ്വദേശിയായ 29കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.