കേരളം

kerala

ETV Bharat / state

വയനാട്ടിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി - ലോക്ക്ഡൗൺ

പൊതു സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

covid-19  കൊവിഡ്-19  വയനാട്  wayanad  covid protocol  കൊവിഡ് മാനദണ്ഡങ്ങൾ  ലോക്ക്ഡൗൺ  lockdown
covid-19: Monitoring will be strengthened in Wayanad

By

Published : Apr 16, 2021, 10:46 PM IST

വയനാട്:കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി പരിശോധനയുടെ തോത് വർധിപ്പിക്കുക, കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ വാക്സി‌ൻ ലഭ്യമാക്കുക എന്നിവയ്ക്ക് പുറമെ നിരീക്ഷണം ശക്തമാക്കാനും തീരുമാനം. പൊതുസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കാൻ ഒരു സംഘം പൊലീസ് ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. കൂടാതെ പൊതു ഇടങ്ങളിൽ എസ്‌പിയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് കൃത്യമായി ധരിക്കാത്തവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുെമെന്നും അദ്ദേഹം അറിയിച്ചു. പൊതുവാഹനങ്ങളില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഹോട്ടലുകളിൽ പാര്‍സല്‍ സൗകര്യം മാത്രം അനുവദിക്കും. പൊതു സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സെക്‌ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. കടകള്‍, പൊതുവാഹനങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം, മരണം, പൊതു യോഗങ്ങള്‍ തുടങ്ങിയവയിലും കൊവിഡ് മാനദണ്ഡം പാലിക്കാതിരുന്നാല്‍ നിയമ നടപടി സ്വീകരിക്കുെമെന്നും എസ്‌പി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details