വയനാട്:ജില്ലയില്‍ വ്യാഴാഴ്ച 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരാണ് സംസ്ഥാനത്ത് പുതിയതായി രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പുതിയ കൊവിഡ് കേസുകളോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേരാണ് വയനാട്ടിൽ ഇതുവരെ രോഗമുക്തരായത്. ചികിത്സയിലിരിക്കെ 48 പേർ മരിച്ചു. നിലവില്‍ 857 പേരാണ് വയനാട്ടിൽ ചികിത്സയിലുള്ളത്. ഇവരില്‍ 331 പേര്‍ വീടുകളിൽ ഐസൊലേഷനിലാണ്.
വയനാട്ടിൽ 93 പേര്‍ക്ക് കൂടി കൊവിഡ് - രാജ്യത്തെ കൊവിഡ് കേസുകൾ
പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ
വയനാട്ടിൽ പുതിയ 93 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ ഇരുപത്ത് നാല് മണിക്കൂറിൽ ഇന്ത്യയിൽ 49,881 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 80,40,203 ആയി ഉയർന്നു. 517 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 1,20,527 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 6,03,687 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 56,480 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 73,15,989 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.