വയനാട്: കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിലും ചേലൂരിലും ആരോഗ്യവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു. പഞ്ചായത്തിലെ രോഗബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാണ് കൺട്രോൾ റൂമുകൾ തുറന്നത്.
കുരങ്ങ് പനി; കൺട്രോൾ റൂമുകൾ തുറന്നു - പ്രാഥമിക ആരോഗ്യ കേന്ദ്രം
തിരുനെല്ലി പഞ്ചായത്തിലെ 10,700 പേർക്ക് കുരങ്ങ് പനി പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.
കുരങ്ങുപനി; കൺട്രോൾ റൂമുകൾ തുറന്നു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ, ഊരുമിത്രങ്ങൾ എന്നിവരാണ് കൺട്രോൾ റൂമിലുള്ളത്. തിരുനെല്ലി പഞ്ചായത്തിലെ 10,700 പേർക്ക് കുരങ്ങ് പനി പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. കൺട്രോൾ റൂമുകൾക്ക് പുറമേ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം, ബേപ്പൂർ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ കീഴിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവർത്തനക്ഷമമാണ്. 27 പേർക്കാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്. മൂന്നു പേർ രോഗം ബാധിച്ച് മരിച്ചു.