വയനാട്: വയനാട് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി ആര്‍ഡി ഓഫീസിൽ കണ്‍ട്രോള്‍ റൂം തുടങ്ങും. ജില്ലാ കലക്‌ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കുരങ്ങുപനി പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തമാക്കി - ചുവപ്പ് നാട
റവന്യൂ, വനം, വെറ്റിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും
റവന്യൂ, വനം, വെറ്റിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും. വെറ്റിറിനറി ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും. കന്നുകാലികളും ആളുകളും വനപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് രോഗ ബാധക്ക് ഇടയാക്കും. ഇത് തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുരങ്ങ് പനി ബാധിത പ്രദേശത്തെ കോളനിവാസികള്‍ക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികള്‍ക്ക് തീറ്റയും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. രോഗപ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാന്‍ വിട്ടാല്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ ആറ് സ്‌ക്വാഡുകള്‍ ഇതിനായി നിരീക്ഷണം നടത്തും. കന്നുകാലികള്‍ക്ക് രോഗപ്രതിരോധ ലേപനം പുരട്ടുന്നതിനായി മാസത്തില്‍ രണ്ട് തവണ ക്യാമ്പ് നടത്തും. തിരുനെല്ലി പഞ്ചായത്തില്‍ കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. രോഗം ബാധിക്കുന്നതിന് സാധ്യതയുള്ള പുഴയോരങ്ങളില്‍ വനം വകുപ്പിൻ്റെ നേതൃത്വത്തില്‍ ചുവപ്പ് നാട കെട്ടി ആളുകള്‍ ഇറങ്ങുന്നത് തടയും.