വയനാട്:പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ സമയവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങൾ. വെടിയൊച്ചകൾ കേട്ടതായി നാട്ടുകാർ പറയുന്ന സമയവും ഏറ്റുമുട്ടൽ നടന്നതായി പൊലീസ് പറയുന്ന സമയവും വ്യത്യസ്തമാണ്. പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം അനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.15 നാണ് പടിഞ്ഞാറത്തറ ബാണാസുര മലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ; പൊലീസ് റിപ്പോര്‍ട്ടിലെ സമയത്തില്‍ വൈരുദ്ധ്യമെന്ന് നാട്ടുകാര്‍
പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം അനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.15 നാണ് പടിഞ്ഞാറത്തറ ബാണാസുര മലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ഏതാണ്ട് അര മണിക്കൂറിലേറെ നേരം ഏറ്റുമുട്ടലുണ്ടായി എന്നാണ് പൊലീസിന്‍റെ വിശദീകരണം. ഏറ്റുമുട്ടൽ നടന്ന് രണ്ടു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് പൊലീസ് തിരച്ചിൽ തുടങ്ങിയതും മൃതദേഹം കണ്ടെത്തിയതും. എന്നാൽ ഏറ്റുമുട്ടൽ ഉണ്ടായ മലയുടെ സമീപത്ത് താമസിക്കുന്നവർ ഒൻപതു മണിക്ക് മുൻപ് തന്നെ വെടിയൊച്ച കേട്ടു എന്നാണ് പറയുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വേൽമുരുകന്‍റെ മരണം എപ്പോൾ, എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ കരുതുന്നത്.