വയനാട്: കേരളത്തിന് പുറത്തു നിന്നും എത്തുന്നവരെ പരിശോധിക്കാൻ മുത്തങ്ങയിൽ പ്രത്യേക സംവിധാനം ഒരുക്കി തുടങ്ങി. ഇതിന്‍റെ ഭാഗമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ താൽക്കാലിക മിനി ആരോഗ്യ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങി. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്.
മുത്തങ്ങയിൽ താൽക്കാലിക മിനി ആരോഗ്യ കേന്ദ്രം വരുന്നു - മിനി ആരോഗ്യ പരിശോധനാ കേന്ദ്രം
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് മിനി ആരോഗ്യ പരിശോധനാ കേന്ദ്രം നിര്‍മ്മിക്കുന്നത്
മുത്തങ്ങയിൽ താത്കാലിക മിനി ആരോഗ്യ കേന്ദ്രം വരുന്നു
ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ രജിസ്‌ട്രേഷന്‍, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാര്‍ഡ്, ഒ.പി കൗണ്ടര്‍, നഴ്‌സിങ് റൂം, ഫാര്‍മസി, വിശ്രമ സൗകര്യം, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് താൽക്കാലിക മിനി ആരോഗ്യ കേന്ദ്രം. പാസുകള്‍ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടെ ഉണ്ടാവും. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ആരോഗ്യ പരിശോധനാ കേന്ദ്രം നിര്‍മ്മിക്കുന്നത്.
Last Updated : May 2, 2020, 9:34 PM IST