വയനാട്: മാനന്തവാടിയില്‍ കുരങ്ങ് പനി ബാധിച്ച യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പനി ബാധിച്ച യുവാവ് ഹെല്‍ത്ത് സെന്‍ററില്‍ നിന്നുള്ള നിർദേശപ്രകാരം മരുന്ന് കഴിച്ച് വീട്ടില്‍ തന്നെ തുടരുകയായിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് മാനന്തവാടിയിലെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ കൊവിഡ് പരിശോധന ഫലം കാത്തിരുന്ന ആശുപത്രി അധികൃതർ നാല് ദിവസം യുവാവിന് ചികിത്സ നല്‍കിയില്ലെന്ന് യുവാവിന്‍റെ സഹോദരി ഫേസ്ബുക്ക് വഴി മന്ത്രി ശൈലജ ടീച്ചർ അറിയാൻ എന്ന പേരില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി
മാനന്തവാടിയിലാണ് കുരങ്ങ് പനി ബാധിച്ച യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി ഉയർന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് കുരങ്ങ് പനി സ്ഥിരീകരിക്കുകയായിരുന്നു.
വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച യുവാവിന് ചികിത്സ കിട്ടിയില്ലെന്ന് പരാതി
ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് കല്‍പ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ചികിത്സ കിട്ടാത്തതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ യുവാവിന് കുരങ്ങു പനി സ്ഥിരീകരിക്കുകയായിരുന്നു.