കേരളം

kerala

ETV Bharat / state

യുവാവ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതി - abhin murder case

2016 ജൂണിൽ ദാസനക്കര വട്ടവയലിൽ അഭിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാരോപിച്ച് അഭിൻ്റെ മാതാപിതാക്കൾ 2017ൽ പുൽപ്പള്ളി എസ്‌.ഐക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതു കൊണ്ടാണ് ഡി.ജി.പിക്കും പരാതി നൽകിയത്.

യുവാവ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതി

By

Published : Oct 29, 2019, 11:56 PM IST

വയനാട്: പനമരത്തിനടുത്ത് ദാസനക്കരയിൽ വർഷങ്ങൾക്കു മുൻപ് യുവാവ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതി. തലപ്പള്ളിയിൽ എൽസിയുടെയും ചാക്കോയുടെയും മകൻ അഭിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് മാതാപിതാക്കൾ ഡി.ജി.പിക്കും എസ്‌പിക്കും പരാതി നൽകിയത്. 2016 ജൂണിൽ ദാസനക്കര വട്ടവയലിൽ അഭിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഭിൻ മരിച്ചത്. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് അഭിൻ്റെ മാതാപിതാക്കൾ 2017ൽ പുൽപ്പള്ളി എസ്‌.ഐക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതു കൊണ്ടാണ് ഡി.ജി.പിക്കും പരാതി നൽകിയത്

ABOUT THE AUTHOR

...view details