കേരളം

kerala

ETV Bharat / state

മാതൃകയായി മാനന്തവാടി നഗരസഭയുടെ സമൂഹ അടുക്കള - നഗരസഭയുടെ സമൂഹ അടുക്കള

ജില്ലയിൽ ഏറ്റവും അധികം പേർക്ക് ഭക്ഷണം വിതരണം ചെയ്‌തു മാതൃകയാവുകയാണ് മാനന്തവാടി നഗരസഭയുടെ സമൂഹ അടുക്കള. ദിവസേന 350 പേർക്കാണ് ഇവിടെ നിന്ന് നാല് നേരവും സൗജന്യമായി ഭക്ഷണം നൽകുന്നത്.

Community kitchen  Mananthavadi municipality  മാതൃകയായി മാനന്തവാടി നഗരസഭ  നഗരസഭയുടെ സമൂഹ അടുക്കള  മാനന്തവാടി
മാതൃകയായി മാനന്തവാടി നഗരസഭയുടെ സമൂഹ അടുക്കള

By

Published : Apr 25, 2020, 1:34 PM IST

വയനാട്: ജില്ലയിൽ ഏറ്റവും അധികം പേർക്ക് ഭക്ഷണം വിതരണം ചെയ്‌തു മാതൃകയാവുകയാണ് മാനന്തവാടി നഗരസഭയുടെ സമൂഹ അടുക്കള. ദിവസേന 350 പേർക്കാണ് ഇവിടെ നിന്ന് നാല് നേരവും സൗജന്യമായി ഭക്ഷണം നൽകുന്നത്. മാനന്തവാടി ഗവൺമെന്‍റ് യുപി സ്‌കൂളിലാണ് നഗരസഭയുടെ സമൂഹ അടുക്കള.

മാതൃകയായി മാനന്തവാടി നഗരസഭയുടെ സമൂഹ അടുക്കള

ലോക്ക് ഡൗൺ ഇളവുകൾ വരും മുൻപ് 500 പേർക്കായിരുന്നു നാലുനേരവും ഇവിടെനിന്ന് ഭക്ഷണം നൽകിയിരുന്നത്. വയനാട്ടിലെ പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ഉള്ളവർക്കെല്ലാം ഭക്ഷണം നൽകുന്നത് ഇവിടെ നിന്നാണ്. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് ഇവിടെ ഭക്ഷണം ഒരുക്കുന്നത്ത്.

ABOUT THE AUTHOR

...view details