വയനാട്:വയനാട്ടിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ ക്രമീകരിക്കുന്ന കമ്മിഷനിങ് തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ കമ്മിഷനിങ്ങാണ് നടന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് തുടങ്ങി - commissioning
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ കമ്മിഷനിങ്ങാണ് നടന്നത്

കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വ്യക്തി സുരക്ഷാ കിറ്റ് ഉള്‍പ്പെടെ ധരിച്ചാണ് പ്രത്യേക പോളിങ് ഓഫീസര്‍മാരും പോളിങ് അസിസ്റ്റന്‍റുമാരും പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വീടുകളിലെത്തി തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. ജോലി കഴിഞ്ഞ ശേഷം ഓരോ ദിവസവും പിപിഇ കിറ്റുകള്‍ സുരക്ഷിതമായി ഒഴിവാക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളുടെ സഹായത്തോടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.