വയനാട്:സ്വർണക്കടത്ത് കേസിൽ മാത്രമല്ല ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നാണ് തെളിയുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുത്ത മുഴുവൻ കരാറുകളെക്കുറിച്ചും അന്വേഷണം നടത്തണം. അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ നിയമ നടപടികളുമായി പോകണോയെന്ന് യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് ഹസൻ പറഞ്ഞു.
മുഴുവന്‍ ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടിയെന്ന് യു.ഡി.എഫ്
ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുത്ത മുഴുവൻ കരാറുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ
ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് തെളിയുന്നതെന്ന് എം.എം ഹസൻ
മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല. എന്നാൽ സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ പ്രാദേശിക തലത്തിൽ ഏതെങ്കിലും കക്ഷികൾ വന്നാൽ നീക്കുപോക്കുണ്ട്. മാർക്‌സിസ്റ്റ് പാർട്ടി വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയപ്പോൾ അവർ മതേതര പാർട്ടിയായി. ഇപ്പോഴത് വർഗീയ പാർട്ടി ആയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുടേതടക്കം പിൻതുണ കിട്ടിയിരുന്നു. ഉമ്മൻ ചാണ്ടി പറഞ്ഞതും താൻ പറഞ്ഞതും ഒന്നുതന്നെയാണെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു.