കേരളം

kerala

ETV Bharat / state

ഒന്നിച്ചു നിന്ന് അതിജീവിക്കാം, സർക്കാർ കൂടെയുണ്ടാകും; ഉറപ്പ് നല്‍കി മുഖ്യമന്ത്രി - MEPPADI CAMP

"പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനി നേരിടേണ്ടതതുണ്ട്. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാകും"

ഒന്നിച്ചു നിന്ന് അതിജീവിക്കാം, സർക്കാർ കൂടെയുണ്ടാകും; ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രിയുെട ഉറപ്പ്

By

Published : Aug 13, 2019, 12:28 PM IST

Updated : Aug 13, 2019, 1:30 PM IST

വയനാട്: സംസ്ഥാനം ഇപ്പോൾ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചു നിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനു ശേഷം ആദ്യം രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം നൽകിയത്. പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനി നേരിടേണ്ടതതുണ്ട്. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാകും എന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി.

ഒന്നിച്ചു നിന്ന് അതിജീവിക്കാം, സർക്കാർ കൂടെയുണ്ടാകും; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

രാവിലെ 10.45ന് ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അന്തേവാസികൾക്കൊപ്പം അരമണിക്കൂർ ചെലവഴിച്ചു. ഓരോരുത്തരുടെയും സമീപത്തു എത്തി വിവരങ്ങൾ ആരാഞ്ഞു. ഉരുൾ പൊട്ടലുണ്ടായ പുത്തുമല മേഖലയിൽ നിന്നുള്ളവരാണ് മേപ്പാടിയിലെ ക്യാമ്പിലുള്ളത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ, എ.കെ ശശീന്ദ്രൻ എന്നിവരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Last Updated : Aug 13, 2019, 1:30 PM IST

ABOUT THE AUTHOR

...view details