കേരളം

kerala

ETV Bharat / state

മെഡിക്കൽ കോളജിന് വേഗത്തിൽ തറക്കല്ലിടുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ - c.k saseendran news

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ കോളജിൻ്റെ നിർമാണം അവരുടെ കാലത്ത് തന്നെ പൂർത്തീകരിക്കാൻ കഴിയാത്ത ജാള്യതയാണ് എതിർക്കുന്നവർക്കെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം

മെഡിക്കൽ കോളജ്  വയനാട്  സി കെ ശശീന്ദ്രൻ എംഎൽഎ  വയനാട് വാർത്ത  വയനാട് മെഡിക്കൽ കോളജ് വാർത്ത  wayand  wayanad latest news  c.k saseendran news  wayanad political news
മെഡിക്കൽ കോളജിന് വേഗത്തിൽ തറക്കല്ലിടുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ

By

Published : Dec 4, 2019, 11:23 PM IST

Updated : Dec 4, 2019, 11:45 PM IST

വയനാട്: ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളജിന് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തറക്കല്ലിടുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ. മെഡിക്കൽ കോളജ് പുതിയ സ്ഥലത്ത് സ്ഥാപിക്കുന്നതിനെ എതിർക്കുന്നവർ നിക്ഷിപ്ത താൽപര്യക്കാർ ആണെന്നും എംഎൽഎ പറഞ്ഞു. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ കോളജിൻ്റെ നിർമാണം അവരുടെ കാലത്ത് തന്നെ പൂർത്തീകരിക്കാൻ കഴിയാത്ത ജാള്യതയാണ് എതിർക്കുന്നവർക്കെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം പറഞ്ഞു.

മെഡിക്കൽ കോളജിന് വേഗത്തിൽ തറക്കല്ലിടുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ

ജില്ലയിലെ സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജ് പണിയാൻ യുഡിഎഫ് കണ്ടെത്തിയിടത്ത് വസ്തു വാങ്ങിയവരുമാണ് മെഡിക്കൽ കോളേജ് പുതിയ സ്ഥലത്ത് നിർമ്മിക്കുന്നതിനെ എതിർക്കുന്നതെന്നും അവർ ആരോപിക്കുന്നു. ഷഹല ഷെറിൻ്റെ മരണത്തോടെയാണ് ജില്ലയിൽ മെഡിക്കൽ കോളജ് ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം മെഡിക്കൽ കോളജ് നിർമാണം എൽഡിഎഫ് സർക്കാർ പുതിയ സ്ഥലത്തേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളും ഉയർന്നിട്ടുണ്ട്.

Last Updated : Dec 4, 2019, 11:45 PM IST

ABOUT THE AUTHOR

...view details