സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്. സഭയിൽ നിന്നും പുറത്തു പോകണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പ്. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെയുളള കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിനു എതിരാണെന്നും നോട്ടീസിൽ പറയുന്നു.
പുറത്തു പോയില്ലെങ്കിൽ പുറത്താക്കും: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും നോട്ടീസ് - notice \
സഭയിൽ നിന്ന് പുറത്തു പോകുന്നില്ലെങ്കിൽ ഏപ്രിൽ 16 ന് മുമ്പ് കാരണം അറിയിക്കണമെന്നും കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ സിസ്റ്റർ ലംഘിച്ചെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
പുറത്തു പോകുന്നില്ലെങ്കിൽ ഏപ്രിൽ 16ന് മുമ്പ് കാരണം അറിയിക്കണമെന്നും കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ സിസ്റ്റർ ലംഘിച്ചെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് മുമ്പ് നൽകിയ രണ്ട് നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത് കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തു എന്നതായിരുന്നു. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ നോട്ടീസിൽ അതുൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല സിസ്റ്റർ സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്തു തരാമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്നും മുമ്പ് നൽകിയ നോട്ടീസിനെല്ലാം കനോൻ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നൽകിയതെന്നും സിസ്റ്റര്‍ പറഞ്ഞു.