വയനാട്:ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗം സ്ഥിരീകരിച്ചത്. അസാമിൽ നിന്ന് ഹാരിസൺ പ്ലാന്റേഷനിൽ ജോലിക്കെത്തിയവരാണ് ഇരുവരും. മേയ് അഞ്ചിനാണ് ഇരുവരിലും രോഗ ബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. നേരത്തെ 12 പേരെ അതിസാരം ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ രണ്ട് പേർക്കാണ് കോളറ സ്ഥിതീകരിച്ചത്.
വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു - കോളറ
രണ്ട് അന്യ സംസ്ഥാന തൊഴിലാളികളിലാണ് രോഗം സ്ഥിരീകരിച്ചത്
കോളറ സ്ഥിരീകരിച്ചു
രോഗം വ്യാപിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ എടുത്തുവരികയാണെന്നും, സ്ഥിരീകരിച്ചവർക്ക് ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക പറഞ്ഞു.