കേരളം

kerala

ETV Bharat / state

കടുവയെ കുടുക്കാന്‍ കൂടുകൾ മാറ്റി സ്ഥാപിക്കും: ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേതൃത്വം നല്‍കും - kurukkumoola tiger attack

കൂടുകൾ മാറ്റി സ്ഥാപിച്ചും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയും കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമിക്കുന്നുണ്ട്.

കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കി വനം വകുപ്പ്  കടുവയെ കുടുക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേതൃത്വം നല്‍കും  wayanad tiger attack  kurukkumoola tiger attack  Chief Wildlife Warden to catch the tiger
കടുവയെ കുടുക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേതൃത്വം നല്‍കും

By

Published : Dec 16, 2021, 8:35 PM IST

വയനാട്: കുറുക്കൻമൂലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കി വനം വകുപ്പ്. ദൗത്യത്തിന് നേരിട്ട് നേതൃത്വം നൽകാൻ വനം വകുപ്പിൻ്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എത്തും.

വ്യാഴാഴ്‌ച രാവിലെ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അടുത്ത ദിവസം തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എത്തിയേക്കും.

കുറുക്കൻമൂലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കി വനം വകുപ്പ്.

അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ സബ് കലക്ടറുടെ ഓഫീസിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. അതേസമയം കൂടുകൾ മാറ്റി സ്ഥാപിച്ചും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയും കടുവയെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി കടുവ ആക്രമണം ഉണ്ടായ പയ്യമ്പിള്ളി ജോൺസന്‍റെ തോട്ടത്തിലേക്ക് കടുവയെ പിടിക്കാനുള്ള കൂട് മാറ്റി സ്ഥാപിച്ചു.

ABOUT THE AUTHOR

...view details