കേരളം

kerala

ETV Bharat / state

വയനാടിനായി 7,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഒരു തവണ പ്രഖ്യാപിച്ച കാര്യങ്ങൾ വീണ്ടും പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്

pinarayi vijayan in wayanad  wayanad package news  pinarayi vijayan news  pinarayi vijayan wayanad package  പിണറായി വിജയൻ വയനാട്ടിൽ  വയനാട് പാക്കേജ് വാർത്തകൾ  പിണറായി വിജയൻ വാർത്തകൾ  പിണറായി വിജയൻ വയനാട് പാക്കേജ്
വയനാടിനായി 7,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By

Published : Feb 12, 2021, 3:13 PM IST

വയനാട്:7,000 കോടി രൂപയുടെ വയനാട് പാക്കേജ് കൽപറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ജില്ലയിലെ കാപ്പികൃഷി വികസനത്തിനുള്ള മലബാർ കോഫി ബ്രാൻഡ് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. മലബാർ കോഫി ബ്രാൻഡ് പദ്ധതിയുടെ ഭാഗമായുള്ള കോഫി പാർക്കിന്‍റെ നിർമാണം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപു തന്നെ കൂടിയ വിലയ്ക്ക് കർഷകരിൽ നിന്ന് കാപ്പി സംഭരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുരുമുളക് കൃഷി വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയൻ പ്രഖ്യാപിച്ചു. വനം സംരക്ഷിക്കുന്നതിനൊപ്പം കർഷകരുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും അങ്ങനെ മാത്രമേ ബഫർ സോൺ നടപ്പാക്കൂ എന്നും അദ്ദേഹം കൂട്ടിചേർത്തു. വയനാട് പാക്കേജ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പാക്കേജ് നടത്തിപ്പിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. വയനാട് മെഡിക്കൽ കോളജ് അടുത്ത വർഷം യാഥാർഥ്യമാകും. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളജ് ആക്കി ഉയർത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ചാണ് വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളജാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സുൽത്താൻ ബത്തേരി ബീനാച്ചി എസ്റ്റേറ്റിലെ 540 ഏക്കർ സ്ഥലം കേരളത്തിന് വിട്ടുനൽകാൻ മധ്യപ്രദേശ് സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങിൽ മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ തുടങ്ങിയവരും പങ്കെടുത്തു. അതേസമയം, നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ള വയനാട് പാക്കേജിന്‍റെയും, വയനാട് കോഫി ബ്രാൻഡിന്‍റെയും പ്രഖ്യാപനം വീണ്ടും നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details