വയനാട്: ഈസ്റ്റർ, വിഷു പ്രമാണിച്ച് ജില്ലയിൽ കോഴി വില പുതുക്കി നിശ്ചയിച്ചു. കിലോയ്ക്ക് 165 രൂപയായാണ് പുതുക്കിയത്. ഇതിനു മുമ്പ് 140 രൂപയായിരുന്നു. വില കുറവാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ പ്രതിഷേധമുയര്‍ത്തിയിരുന്നു. പലയിടത്തും കോഴിക്കടകൾ തുറന്നിരുന്നില്ല. നാല് ദിവസത്തേക്കാണ് വില 165 രൂപയാക്കിയത്. ജില്ലാ കലക്‌ടർ വിളിച്ചുചേർത്ത യോഗത്തിലാണ് വില സംബന്ധിച്ച് ധാരണയായത്.
കോഴി വില പുതുക്കി നിശ്ചയിച്ചു - കോഴിയിറച്ചി വില
കിലോയ്ക്ക് 165 രൂപയായാണ് പുതുക്കിയത്.
കോഴി വില പുതുക്കി നിശ്ചയിച്ചു
വിഷുവിന് ശേഷം വീണ്ടും യോഗം ചേർന്ന് വില പുതുക്കി നിശ്ചയിക്കും. കോഴിക്ക് പലയിടത്തും പല വില ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.