വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ യാത്രക്കാരെ പരിശോധിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. ആരോഗ്യ -ജാഗ്രത പ്രവർത്തനങ്ങളിൽ വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് എ.കെ ശശീന്ദ്രൻ. പരിശോധനക്ക് ഡോക്‌ടര്‍മാര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട 36 ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന; പരിശോധനക്ക് മന്ത്രി എ.കെ ശശീന്ദ്രനും - wayanad
പരിശോധനക്ക് ഡോക്‌ടര്‍മാര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട 36 ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ ചെക്‌പോസ്റ്റുകളിൽ ശനിയാഴ്‌ച വൈകിട്ടാണ് വാഹനം തടഞ്ഞ് നിർത്തി പരിശോധന ആരംഭിച്ചത്. മുത്തങ്ങയിലെത്തിയ മന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു. 12 ചെക്പോസ്റ്റുകളിലാണ് പരിശോധന നടത്തുന്നത്.
കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി വന്ന വിമാനത്തിൽ ഉണ്ടായിരുന്ന ജില്ലയിലെ അഞ്ച് പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ആളുകള്‍ ഒത്തു ചേരുന്ന പരിപാടികളും ചടങ്ങുകളും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ക്രൗഡ് ഡിസ്‌പേസ്‌മെന്‍റ് ടീമിന് ജില്ലയിൽ രൂപം നല്‍കിയിട്ടുണ്ട്.