കേരളം

kerala

ETV Bharat / state

രാഹുലിന്‍റെ വരവ് ആഘോഷമാക്കി പ്രവര്‍ത്തകര്‍ - യുഡിഎഫ്

പ്രചാരണത്തിൽ പിന്നിലായതിൻ്റെ കുറവ് രാഹുൽ ഗാന്ധി വരുന്നതോടെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.

രാഹുലിന്‍റെ വരവ് ആഘോഷമാക്കി പ്രവര്‍ത്തകര്‍

By

Published : Mar 31, 2019, 2:11 PM IST

Updated : Mar 31, 2019, 3:13 PM IST

രാഹുലിന്‍റെ വരവ് ആഘോഷമാക്കി പ്രവര്‍ത്തകര്‍
രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ആവേശത്തിമിര്‍പ്പിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. പ്രാചരണ പരിപാടികള്‍ ഊര്‍ജിതമാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ജില്ലയിലെ ഗ്രൂപ്പ് പോരുകള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.

കഴിഞ്ഞ ആഴ്ചയോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ പ്രാചരണം ആരംഭിച്ച ടി. സിദ്ദിഖ് പിന്മാറിയിരുന്നു. എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയസാഹചര്യത്തില്‍ ഘടകകക്ഷികളും കോൺഗ്രസ് പ്രവർത്തകരും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇത് പ്രചാരണത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാഹുലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായിരിക്കുകയാണ്.

നിലവില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയുടെപ്രചാരണത്തിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. പ്രചാരണത്തിൽ പിന്നിലായതിൻ്റെ കുറവ് രാഹുൽ ഗാന്ധി വരുന്നതോടെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.

Last Updated : Mar 31, 2019, 3:13 PM IST

ABOUT THE AUTHOR

...view details