വയനാട്:വിവാദങ്ങൾക്ക് വഴിവെച്ച വാഹന മോഷണ കേസിൽ ആദിവാസി യുവാവിന് ജാമ്യം. സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റുചെയ്‌ത മീനങ്ങാടി അപ്പാട് കോളനിയിലെ ദീപുവിനാണ് (22) ജാമ്യം ലഭിച്ചത്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 21 ദിവസത്തെ ജയില്‍വസത്തിനുശേഷം ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
കാറില്‍ ചാരിനിന്നതിന് മോഷണ കുറ്റം ആരോപിച്ച് ജയിലിലടച്ച ആദിവാസി യുവാവിന് ജാമ്യം. കാർ ഓടിച്ചുകൊണ്ടുപോയി മോഷ്‌ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, യുവാവിന് ഡ്രൈവിങ് അറിയില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയതായും ദീപു പറഞ്ഞു.
ALSO READ:CPM Area Conference | Veena George: 'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല'; വീണ ജോര്‍ജിന് സി.പി.എം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം
ഒരു തെറ്റും ചെയ്‌തിട്ടില്ല, ഒന്നും മോഷ്‌ടിച്ചിട്ടില്ല. വാഹനം ഓടിക്കാനറിയില്ല. ഇന്നുവരെ കാറിൽ കയറിയിട്ടില്ല. വാഹനത്തിൽ ചാരിനിന്നതിന് ഉടമയുമായി വാക്കുതർക്കമുണ്ടായി. ബാക്കിയെല്ലാം കള്ളക്കഥയാണെന്നും ദീപു വ്യക്തമാക്കി. ഇതിനിടെ മീനങ്ങാടി സ്റ്റേഷനിലും രണ്ട് കേസിൽ ദീപു പ്രതി ചേർക്കപ്പെട്ടു.
മൂന്ന് കേസിലും വ്യവസ്ഥകളില്ലാത്ത ജാമ്യമാണ് ലഭിച്ചത്. ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്‌തത് വലിയ വിവാദമുയര്‍ത്തി. ദീപുവിൻ്റെ കുടുംബവും, കോളനി നിവാസികളും ആദിവാസി സംഘടനകളും വയനാട് കലക്‌ടറേറ്റിന് മുന്‍പില്‍ സമരം സംഘടിപ്പിച്ചിരുന്നു.