താമരശേരി ചുരത്തിൽ കാർ അപകടം;മൂന്ന് പേർക്ക് പരിക്ക് - കാർ അപകടം
ദേശീയ പാതയില്‍ കുഴികണ്ടപ്പോള്‍ പെട്ടെന്ന് തിരിച്ച കാർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.
താമരശേരി ചുരത്തിൽ കാർ അപകടം
വയനാട്: താമരശേരി ചുരത്തിൽ കാർ താഴേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ചുരത്തിലെ ഒന്നാം വളവില്‍ കൂന്തളംതേര് ബസ്‌സ്റ്റോപ്പിന് സമീപമാണ് കാർ താഴേക്ക് പതിച്ചത്. കോഴിക്കോട് ചെലവൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ദേശീയ പാതയില്‍ കുഴികണ്ടപ്പോള്‍ പെട്ടെന്ന് തിരിച്ച കാർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നു. പരിക്ക് പറ്റിയവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.