കൊവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ - wayanad oath taking
ഏറ്റവും മുതിര്‍ന്ന അംഗമായ പൊഴുതന ഡിവിഷന്‍ മെമ്പര്‍ എന്‍.സി പ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്
![കൊവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ കൊവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ കലക്‌ടർ അദീല അബ്‌ദുള്ള candiadates' oath taking maintain covid protocol wayanad oath taking oath taking maintain covid protocol](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9952730-thumbnail-3x2-wynd.jpg)
വയനാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അതത് തദ്ദേശസ്ഥാപന ആസ്ഥാനങ്ങളിൽ നടന്നു. ജില്ല പഞ്ചായത്തിൽ പി.പി.ഇ കിറ്റ് ധരിച്ചാണ് വരണാധികാരി കൂടിയായ കലക്‌ടർ അദീല അബ്‌ദുല്ല സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. കലക്‌ടർ ഏറ്റവും മുതിര്‍ന്ന അംഗമായ പൊഴുതന ഡിവിഷന്‍ മെമ്പര്‍ എന്‍.സി പ്രസാദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റുള്ള അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. എട്ട് എൽഡിഎഫ് അംഗങ്ങളും എട്ട് യുഡിഎഫ് അംഗങ്ങളുമാണ് ജില്ല പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്‌തത്.