കേരളം

kerala

ETV Bharat / state

വയനാട് മഞ്ഞളാം കൊല്ലിയില്‍ 72 കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - മഞ്ഞളാം കൊല്ലി മൃതദേഹം വാർത്ത

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും മേപ്പാടി പൊലീസ്

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ വാർത്ത  wayanad manjalam kolli news  burned dead body wayanad news latest  wayanad death news  വയനാട് കത്തികരിഞ്ഞ നിലയില്‍ ശരീരം വാർത്ത  മഞ്ഞളാം കൊല്ലി മൃതദേഹം വാർത്ത  വയനാട് മഞ്ഞളാം കൊല്ലി വാർത്ത
മൃതദേഹം

By

Published : Jul 29, 2021, 10:52 PM IST

വയനാട് : പുത്തൂർവയൽ മഞ്ഞളാം കൊല്ലിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്ണനാണ് (72 ) മരിച്ചത്.

രണ്ടാഴ്‌ചയിലേറെയായി ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പാലക്കാട് മകളുടെ വീട്ടിൽ ആയിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്.

Also Read: പാലക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടിത്തം ; 30 പേര്‍ക്ക് പരിക്ക്

വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്നും മേപ്പാടി പോലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്‌ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർ‍ട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details