വയനാട്:സഹകരണ കാർഷിക മേഖലയുടെ കരുത്തറിയിച്ച് ബ്രഹ്മഗിരി ഡവലപ്‌മെന്‍റ് സൊസൈറ്റി. സൊസൈറ്റിയുടെ ഫാർമേഴ്‌സ് ട്രേഡ് മാർക്കറ്റിങ്ങിന് തുടക്കമായി. ഇതോടെ സഹകരണ കാർഷിക മേഖലയിലെ ആദ്യ ഓൺ ലൈൻ വ്യാപാര ശ്യംഖലക്ക് കൂടിയാണ് വയനാട്ടിൽ തുടക്കമാകുന്നത്. ചെറുകിട കർഷക കൂട്ടായ്മയില്‍ നിന്ന് സർക്കാർ പിന്തുണയോടെ രൂപം കൊണ്ടതാണ് ബ്രഹ്മഗിരി ഡവലപ്‌മെന്‍റ് സൊസൈറ്റി. സൊസൈറ്റിയുടെ മലബാർ മീറ്റ് ഫാക്ടറിയുടെ ഉൽപന്നങ്ങൾ ഇതിനോടകം വിപണിയിൽ സജീവമാണ്.
ഫാർമേഴ്‌സ് ട്രേഡ് മാർക്കറ്റിങ്ങുമായി ബ്രഹ്മഗിരി ഡവലപ്‌മെന്‍റ് സൊസൈറ്റി - ബ്രഹ്മ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി
ചെറുകിട കർഷക കൂട്ടായ്മയില്‍ നിന്ന് സർക്കാർ പിന്തുണയോടെ രൂപം കൊണ്ടതാണ് ബ്രഹ്മഗിരി ഡവലപ്‌മെന്‍റ് സൊസൈറ്റി. സൊസൈറ്റിയുടെ മലബാർ മീറ്റ് ഫാക്ടറിയുടെ ഉൽപന്നങ്ങൾ ഇതിനോടകം വിപണിയിൽ സജീവമാണ്
ഫാർമേഴ്‌സ് ട്രേഡ് മാർക്കറ്റിങ്ങുമായി ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊെസെറ്റി
ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് സംവിധാനത്തിലൂടെ വയനാട് കോഫി എന്ന പേരിൽ കാപ്പി പൊടിയാണ് സൊെസൈറ്റി പുതുതായി മാർക്കറ്റിലെത്തിക്കുന്നത്. വയനാട്ടിലെ പ്രദേശിക-ചെറുകിട കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉൽപന്നങ്ങളാണ് സംസ്കരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് ട്രേഡ് മാർക്കറ്റ് വഴി ഉപഭോക്താവിന്‍റെ കൈകളിലെത്തുക. നവംബറിൽ മലബാറിലെ മുഴുവൻ ജില്ലകളിലും മാർച്ച് മാസത്തോടെ കേരളത്തിലാകമാനവും ഉത്‌പന്നങ്ങള്‍ എത്തിക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.
Last Updated : Aug 29, 2020, 8:04 PM IST