വയനാട്:ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ഇരുമുന്നണികൾക്കും അറിയാമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊള്ളമുതൽ പങ്കു വെക്കുന്നതിലെ തർക്കമാണ് വിവാദത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് ഇരുമുന്നണികൾക്കും അറിയാമായിരുന്നു: കെ.സുരേന്ദ്രൻ - K Surendran
പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കരാർ രാജ്യസുരക്ഷയെ ബാധിക്കും. പ്രതിപക്ഷ നേതാവും മറ്റ് മന്ത്രിമാരും കരാറിനെപ്പറ്റി അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാത്തിലും സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഈ വിവരം എപ്പോൾ അറിഞ്ഞുവെന്ന് വ്യക്തമാക്കണം. കേരളത്തിൽ എന്ത് പറയണം എന്ത് പറയണ്ട എന്ന് രാഹുൽ ഗാന്ധിയ്ക്ക് ഉപദേശം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബഫർ സോൺ വിഷയത്തില്‍ സംസ്ഥാന സർക്കാർ നിർദേശമാണ് കേന്ദ്രം നടപ്പാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ പ്രപ്പോസലായിരുന്നു അതെന്നും പിണറായി സർക്കാർ അതുപോലെ കേന്ദ്രത്തിന് കൈമാറിയെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വന്തം കുഞ്ഞിന്‍റെ പിതൃത്വം ഇരു മുന്നണികളും കേന്ദ്ര സർക്കാറിന്‍റെ തലയിൽ കെട്ടിവെയ്ക്കുകയാണ്. സംസ്ഥാനത്തിനെതിരെ രാഹുൽ ഗാന്ധി മിണ്ടുന്നില്ലെന്നും കെ സുരേന്ദ്രൻ സുൽത്താൻ ബത്തേരിയിൽ ആരോപിച്ചു.