പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ഇരുട്ടടിയായി വയനാട്ടിൽ പാവൽ കൃഷി രോഗം ബാധിച്ച് നശിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലെ കൃഷി പൂർണമായും നശിച്ചു. വയനാട്ടിലെ തൊണ്ടർനാട്, തവിഞ്ഞാൽ, എടവക എന്നീ പഞ്ചായത്തുകളിലെ പാവൽ കൃഷിയാണ് നശിച്ചത്.
കർഷകർക്ക് ഇരുട്ടടിയായി പാവൽ കൃഷിക്ക് വൈറസ് ബാധ - വൈറസ്
കൃഷിക്ക് വൈറസ് ബാധയാണെന്നും, ഫലപ്രദമായ കീടനാശിനി ഇല്ലെന്നുമാണ് കൃഷി വകുപ്പുദ്യോഗസ്ഥർ പറയുന്നത്.
കർഷകർക്ക് ഇരുട്ടടിയായി വയനാട്ടിൽ പാവൽ കൃഷി രോഗം ബാധിച്ച് നശിക്കുന്നു
കഴിഞ്ഞ പ്രളയത്തിൽ വാഴകൃഷി വെള്ളം കയറി നശിച്ച ഇടമാണിത്. നഷ്ടത്തിൽ നിന്ന് കർഷകർ കരകയറും മുമ്പ് തന്നെ അടുത്ത കൃഷിയും നശിച്ചു. ചെടിയുടെ ഇല മുരടിച്ച് പഴുത്ത് ഉണങ്ങുകയാണ്. കൃഷിക്ക് വൈറസ് ബാധയാണെന്നും, ഫലപ്രദമായ കീടനാശിനി ഇല്ലെന്നുമാണ് കൃഷി വകുപ്പുദ്യോഗസ്ഥർ പറയുന്നത്.
ഒരേക്കർ സ്ഥലത്ത് പാവൽ കൃഷിയിറക്കാൻ ഒരു ലക്ഷം രൂപയോളം ചെലവുണ്ട്. തുടർച്ചയായ കൃഷിനാശം കാരണം അടുത്ത വർഷം കൃഷി ഇറക്കേണ്ടെന്ന തീരുമാനത്തിലാണ് പല കർഷകരും.