കേരളം

kerala

ETV Bharat / state

കുറുമ്പാലക്കോട്ടയിൽ പ്രകൃതി ദുരന്തങ്ങൾക്ക് പിന്നിൽ.. - behind natural calamities in kurumbalakkotta

അതിരുവിട്ട ടൂറിസം പ്രവർത്തനങ്ങൾ കുറുമ്പാലക്കോട്ടയിലെ പ്രകൃതി ദുരന്തങ്ങൾക്ക് ആധാരമെന്ന് ആരോപണം

പ്രകൃതി

By

Published : Sep 20, 2019, 6:25 AM IST

വയനാട്: കുറുമ്പാലക്കോട്ടയിലെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത് അതിരുകടന്ന ടൂറിസം പ്രവർത്തനങ്ങളെന്ന് ആരോപണം. ഏക്കർകണക്കിന് സ്ഥലത്താണ് ഇവിടെ അനധികൃതമായി മരം മുറിച്ചിട്ടുള്ളത്.

കുറുമ്പാലക്കോട്ടയിൽ പ്രകൃതി ദുരന്തങ്ങൾക്ക് പിന്നിൽ
ഇത്തവണത്തെ കാലവർഷത്തിൽ രൂക്ഷമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് കുറുമ്പാലക്കോട്ട മലയിൽ ഉണ്ടായത്. ഇതിന് കാരണം ടൂറിസത്തിന്‍റെ മറവിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങളാണെന്ന് നാട്ടുകാർ ആരോപിച്ചു. മലയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കരിങ്കൽ ഖനനം നടത്തിയിട്ടുണ്ടെന്നും അനധികൃതമായി റോഡുകൾ നിർമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കുറുമ്പാലകോട്ടയിൽ നടക്കുന്ന നിർമാണങ്ങളും ടൂറിസവും നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details