സുല്‍ത്താന്‍ബത്തേരി:ദേശീയ പാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. രാവിലെ സമരപന്തലിൽ എത്തുന്ന രാഹുൽ ഗാന്ധി നിരാഹാരസമരം നടത്തുന്നവർക്കൊപ്പം മുക്കാൽ മണിക്കൂർ ചെലവഴിക്കും. തുടർന്ന് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിലും പങ്കെടുക്കും.
ബന്ദിപൂർ യാത്രാ നിരോധനം: രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ - രാഹുൽ നാളെ വയനാട്ടിൽ
രാവിലെ സമരപന്തലിലെത്തുന്ന രാഹുൽ മുക്കാൽ മണിക്കൂർ അവിടെ ചെലവഴിക്കും. തുടർന്ന് ജില്ലാ വികസന സമിതി യോഗത്തിലും പങ്കെടുക്കും
രാഹുല്‍
അതേസമയം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചുവെന്ന നിലപാടിലാണ് സമരസമിതി. ദേശീയപാത 766-ൽ പകല്‍ സമയത്തും യാത്രാനിരോധനം ഏർപെടുത്തുന്നതിന്‍റെ ബുദ്ധിമുട്ടുകൾ എല്ലാവരെയും ബോധ്യപ്പെടുത്താനായതായി സമരസമിതി നേതാക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ അധികം വൈകാതെ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. ബന്ദിപൂർ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഒൻപത് ദിവസം മുൻപാണ് സുൽത്താൻബത്തേരിയിൽ നാട്ടുകാർ നിരാഹാരസമരം തുടങ്ങിയത്.
Last Updated : Oct 3, 2019, 9:23 PM IST