കേരളം

kerala

ETV Bharat / state

ബാണാസുര സാഗര്‍ ഡാം തുറന്നു: പ്രദേശത്ത് ജാഗ്രത നിർദേശം - റവന്യുമന്ത്രി കെ രാജൻ

ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. കോട്ടത്തറ മേഖലയിൽ നിന്നും ആളുകളെ പൂർണമായും ഒഴിപ്പിച്ചു.

banasura sagar dam opens  banasura sagar dam  kerala rains  wayanad rain  ബാണാസുര സാഗര്‍ ഡാം തുറന്നു  ബാണാസുര സാഗർ  കേരളം മഴ മുന്നറിയിപ്പ്  റവന്യുമന്ത്രി കെ രാജൻ  കബനി നദി
ബാണാസുര സാഗര്‍ ഡാം തുറന്നു

By

Published : Aug 8, 2022, 9:15 AM IST

Updated : Aug 8, 2022, 9:28 AM IST

വയനാട്: ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാ​ഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. ഒരു ഷട്ടര്‍ 10 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കൻഡില്‍ 8.50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.

ബാണാസുര സാഗര്‍ ഡാം തുറന്നു

ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജൻ, ജില്ല കലക്‌ടർ അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതി​ഗതികൾ വിലയിരിത്തിയിരുന്നു. പുഴകളിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്‍റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോട്ടത്തറ മേഖലയിൽ നിന്നും ആളുകളെ പൂർണമായും ഒഴിപ്പിച്ചു.

ഇന്ന് ഉച്ചയോടെ കരമാൻ തോട് വഴി വെള്ളം പനമരം കബനി നദിയിലേക്ക് എത്തും. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ മഴ കുറഞ്ഞ സാഹചര്യത്തിൽ പ്രളയ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

Last Updated : Aug 8, 2022, 9:28 AM IST

ABOUT THE AUTHOR

...view details