വയനാട്:ബാണാസുര സാഗർ ഡാം നാളെ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ഇന്ന് (07.08.2022) രാത്രിയോടെ എത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കുന്നത്. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകളും തുറക്കും.
ബാണാസുര സാഗർ ഡാം നാളെ തുറക്കും - kerala rain news today
അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ മറികടക്കുന്ന സാഹചര്യത്തില്‍ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ നാളെ തുറക്കും
സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുള്ളത്. ഇതെത്തുടര്‍ന്ന് വെള്ളം തുറന്നിടുമ്പോൾ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിന് മുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് അറിയിപ്പുണ്ട്.
പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.