വയനാട്: ലോക്ക് ഡൗൺ കർഷകർക്ക് ദുരിതകാലമാണ്. വിലയിടിവ് തുടരുന്നതോടെ വയനാട്ടിലെ നേന്ത്രക്കായ കർഷകർ പ്രതിസന്ധിയിലാണ്. 18 രൂപയാണ് ഇപ്പോൾ കിലോയ്ക്ക് വില. കഴിഞ്ഞ വർഷം ഈ സമയത്ത് 40 രൂപയായിരുന്നു വയനാട്ടില്‍ ഒരു കിലോ നേന്ത്രക്കായയുടെ വില. ഇക്കൊല്ലം ജൂണില്‍ 31 രൂപ വരെ വില ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു. 35 രൂപയ്ക്ക് മുകളില്‍ വില കിട്ടിയാല്‍ മാത്രമേ കർഷകർക്ക് നഷ്ടം ഇല്ലാതെ മുന്നോട്ട് പോകാനാകൂ.
വിലയിടിഞ്ഞ് നേന്ത്രക്കായ: വയനാടൻ കർഷകർ ദുരിതത്തില്‍ - banana price news
ഇക്കൊല്ലം ജൂണില്‍ 31 രൂപ വരെ വില ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു. 35 രൂപയ്ക്ക് മുകളില്‍ വില കിട്ടിയാല്‍ മാത്രമേ കർഷകർക്ക് നഷ്ടം ഇല്ലാതെ മുന്നോട്ട് പോകാനാകൂ.
![വിലയിടിഞ്ഞ് നേന്ത്രക്കായ: വയനാടൻ കർഷകർ ദുരിതത്തില്‍ കൊവിഡ് പ്രതിസന്ധി നേന്ത്രക്കായുടെ വില കുറയുന്നു വയനാട്ടില്‍ കർഷകർ ദുരിതത്തില്‍ വയനാട് കർഷകർ വാർത്ത wayanad farmers news covid issues kerala banana price news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7913878-1014-7913878-1594028281882.jpg)
മംഗലാപുരം, ബംഗളൂരു, തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും വയനാട്ടിൽ നിന്ന് നേന്ത്രക്കായ കയറ്റി അയച്ചിരുന്നത്. എന്നാൽ കൊവിഡും പിന്നീടെത്തിയ ലോക്ക് ഡൗണും വിപണിയെ സാരമായി ബാധിച്ചു. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ കയറ്റുമതി നിലച്ചു. വയനാട്ടില്‍ വ്യാപാര കേന്ദ്രങ്ങളിലും കൃഷി സ്ഥലത്തും നേന്ത്രക്കായ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ മാർച്ചില്‍ നേന്ത്രക്കായയുടെ വില കിലോയ്ക്ക് 13 രൂപയായപ്പോൾ വയനാടൻ കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നീട് ഏപ്രിൽ അവസാന ആഴ്ച വില ഉയർന്ന് 21 രൂപയിൽ എത്തി. ഈ മാസം തുടക്കം മുതല്‍ കിലോയ്ക്ക് 18 രൂപ എന്ന നിലയിലാണ് നേന്ത്രക്കായയുടെ വില.