കേരളം

kerala

ETV Bharat / state

ആദ്യ ബാഗ് രഹിത സ്കൂള്‍ എന്ന ബഹുമതി തരിയോട് എസ്.എ.എൽ.പി സ്കൂളിന് - bag

സ്കൂൾ ബാഗുകളുടെ ഭാരം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയിൽ നിന്നാണ് ബാഗ് രഹിത സ്കൂൾ എന്ന പദ്ധതിയിൽ എത്തിയത്.

ആദ്യ ബാഗ് രഹിത സ്കൂള്‍ എന്ന ബഹുമതി തരിയോട് എസ്.എ.എൽ.പി സ്കൂളിന്

By

Published : Jul 23, 2019, 10:13 AM IST

Updated : Jul 23, 2019, 2:13 PM IST

വയനാട്: സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത സ്കൂള്‍ എന്ന ബഹുമതി വയനാട് പടിഞ്ഞാറത്തറക്കടുത്ത് തരിയോട് എസ്.എ.എൽ.പി സ്കൂളിന് സ്വന്തം. കഴിഞ്ഞ ജനുവരിയിലാണ് സ്കൂളിൽ പുതിയ പദ്ധതി നടപ്പാക്കിയത്. 1950 ൽ പ്രവർത്തനം തുടങ്ങിയതാണ് എസ് എ എൽ പി സ്കൂൾ. ബാണാസുര സാഗർ ഡാം സൈറ്റിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. അണക്കെട്ട് വന്നതോടെ സ്കൂൾ തരിയോട്ടേക്ക് മാറ്റി .

ആദ്യ ബാഗ് രഹിത സ്കൂള്‍ എന്ന ബഹുമതി തരിയോട് എസ്.എ.എൽ.പി സ്കൂളിന്

സ്കൂൾ ബാഗുകളുടെ ഭാരം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയിൽ നിന്നാണ് ബാഗ് രഹിത സ്കൂൾ എന്ന പദ്ധതിയിൽ എത്തിയത്. വിദ്യാർഥികൾക്ക് ഗൃഹപാഠം ചെയ്യാൻ ഒരു നോട്ട്ബുക്ക് മാത്രമേ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൊടുത്തുവിടാറുള്ളൂ. പിറ്റേന്ന് സ്കൂളിൽ എത്തിയതിനു ശേഷം അതാത് നോട്ട് ബുക്കുകളിലേക്ക് ഗൃഹപാഠം പകർത്തി എഴുതും. നിലവില്‍ 105 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

Last Updated : Jul 23, 2019, 2:13 PM IST

ABOUT THE AUTHOR

...view details